Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nepal Without

പാ​ല​ങ്ങ​ളി​ല്ലാ​തെ നേ​പ്പാ​ൾ

കാ​​​​ഠ്മ​​​​ണ്ഡു: മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മു​​​​റി​​​​ഞ്ഞു​​​​പോ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ൻ നേ​​​​പ്പാ​​​​ളി​​​​നു പാ​​​​ല​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും. റോ​​​​ഡു​​​​ക​​​​ളും പാ​​​​ല​​​​ങ്ങ​​​​ളും ഒ​​​​ലി​​​​ച്ചു​​​​പോ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​പോ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യും ചൈ​​​​​​​​ന​​​​യും ന​​​​ൽ​​​​കി​​​​യ താ​​​​ത്കാ​​ലി​​​​ക പാ​​​​ല​​​​ങ്ങ​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണ് നേ​​​​പ്പാ​​​​ൾ.

റോ​​​​ഡു​​​​ക​​​​ൾ​​​​ക്കും പാ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കും 3000 കോ​​​​ടി നേ​​​​പ്പാ​​​​ൾ രൂ​​​​പ​​​​യു​​​​ടെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണ് നേ​​​​പ്പാ​​​​ൾ റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 5000 എ​​​​ൻ‌​​​​പി‌​​​​ആ​​​​ർ ചെ​​​​ല​​​​വ് വ​​​​രു​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു.

റ​​സു​​വ​​യ്ക്കും ചി​​​​ത്‌​​വാ​​​​നും ഇ​​​​ട​​​​യി​​​​ൽ 41 പാ​​​​ല​​​​ങ്ങ​​​​ളാ​​​​ണു ന​​​​ശി​​​​ച്ച​​​​ത്. നാ​​​​ലു പാ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തെ 63 പാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 18 എ​​​​ണ്ണം മാ​​​​ത്ര​​​​മാ​​​​ണ് മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ത​​​​ക​​​​രാ​​​​തെ പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന​​​​ത്. നി​​​​ര​​​​വ​​​​ധി പ്ര​​​​ധാ​​​​ന റോ​​​​ഡു​​​​ക​​​​ളും പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി.

റ​​​​സ്വ​​​​യും നു​​​​വാ​​​​ക്കോ​​​​ട്ടു​​​​മാ​​​​യു​​​​ള്ള റോ​​​​ഡ് ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ച്ചു. ഫു​​​​ർ​​​​കെ ഖോ​​​​ല​​​​യി​​​​ലെ കോ​​​​ൺ​​​​ക്രീ​​​​റ്റ് പാ​​​​ലം ത​​​​ക​​​​ർ​​​​ന്ന​​​​തോ​​​​ടെ ധാ​​​​ഡിം​​​​ഗ് ജി​​​​ല്ലാ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ധാ​​​​ഡിം​​​​ഗ്ബേ​​​​സി​​​​യി​​​​ൽ​​​​നി​​​​ന്ന് പൃ​​​​ഥ്വി ഹൈ​​​​വേ​​​​യി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ​​​​യാ​​​​യി. താ​​​​ത്കാ​​​​ലി​​​​ക പാ​​​​ല​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​ലി​​​​ച്ചു​​​​പോ​​​​യ റോ​​​​ഡു​​​​ക​​​​ൾ തു​​​​റ​​​​ക്കാ​​​​ൻ റോ​​​​ഡ് വ​​​​കു​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി വ​​​​കു​​​​പ്പ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ശു​​​​ഭ​​​​രാ​​​​ജ് ന്യൂ​​​​പാ​​​​നെ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up